India

പ്രമുഖ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി

കൊല്‍ക്കത്ത: പ്രമുഖ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി. കൊല്‍ക്കത്തയിലെ സെന്റ് പോള്‍സ് കത്തീഡ്രല്‍ കോളേജിലാണ് സംഭവം. 2018 മെയ് 17നായിരുന്നു സംഭവം. പിന്നീട് കുറ്റവാളികളില്‍ ഒരാള്‍ ഈ ദ‍ൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ വീഡിയോ വൈറലാവുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്ത് യൂണിറ്റിലെ അംഗമായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സ്റ്റുഡന്റ്സ് വിംഗ് അംഗമായ മുതിര്‍ന്ന കോളേജ് വിദ്യാര്‍ത്ഥിയ്ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. കോളേജില്‍ അടുത്ത് വരാനിരിക്കുന്ന ഒരു ഫെസ്റ്റിന്റെ ചെലവുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

തന്നെ വെറുതെ വിടാന്‍ പെണ്‍കുട്ടി സംഘത്തോട് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ആര്‍ക്ക് ബന്ധമുണ്ടെങ്കിലും നടപടികളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ക്കുന്നു. സംഭവത്തില്‍ മന്ത്രിക്ക് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ വെച്ച്‌ പെണ്‍കുട്ടിയെ വിവസ്ത്രയാക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

shortlink

Post Your Comments


Back to top button