അധിക സ്ത്രീധനം നല്‍കാത്തതിന് ഗര്‍ഭിണിയെ മര്‍ദ്ദിച്ച് പശുത്തൊഴുത്തില്‍ പൂട്ടിയിട്ടു. അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെയാണ് മര്‍ദ്ദിച്ച് അവശയാക്കി പശുത്തൊഴുത്തില്‍ പൂട്ടിയട്ടത്. ഉത്തര്‍പ്രദേശില്‍ നോയിഡയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
മകളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവാഹത്തിനു സ്ത്രീധനമായി 15.5 ലക്ഷവും, റഫ്രിജറേറ്ററും, വാഷിംഗ് മെഷീനും നല്‍കിയിരുന്നു. എന്നാല്‍ ഫോര്‍ച്ചൂണര്‍ കാര്‍ വാങ്ങാന്‍ 20 ലക്ഷം അധികമായി ആവശ്യപ്പെടുകയായിരുന്നു. ഇതിന് സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെ പശുത്തൊഴുത്തില്‍ പൂട്ടിയിട്ട ശേഷം കൂടുതല്‍ സ്ത്രീധന തുക ഭാര്യ വീട്ടുകാരോട് ആവശ്യപ്പെടാനായിരുന്നു ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പദ്ധതി. എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതോടെ പദ്ധതി പൊളിയുകയായിരുന്നു. പോലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ഇരുപത്തിയെട്ടുകാരനായ ഭര്‍ത്താവ് ഒളിവില്‍ പോയി.
Also Read ; കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് നേരെ നിരന്തരം മര്‍ദ്ദനം : സ്ത്രീധനം തിരിച്ചു നല്‍കണമെന്ന് ഭര്‍ത്താവിനോട് കോടതി
പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെയും സഹോദരനേയും പോലീസ് അറസ്റ്റു ചെയ്തു. യുവതി കൈലാഷ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
മാനസികമായി തകര്‍ന്ന നിലയിലായിരുന്നു യുവതിയെന്നും നിലവില്‍ സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു വരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments