തിരുവനന്തപുരം: കോട്ടയത്തെ നവവരന്‍ കെവിന്റെ ദുരഭിമാനക്കൊല ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷത്തിന് വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. പൊലീസിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അതേസമയം നിയമസഭ തുടങ്ങിയപ്പോള്‍ തന്നെ സഭയില്‍ ബഹളവും ആരംഭിച്ചു. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയാണ് സഭയില്‍ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയതോടെ സഭയില്‍ ബഹളമുയര്‍ന്നു. എം.എല്‍.എയുടെ ഇത്തരമൊരു പ്രവര്‍ത്തി അപഹാസ്യമെന്ന് ആരോഗ്യമന്ത്രി കെ ശൈലജ വ്യക്തമാക്കി.
നിപ്പാ വൈറസ് ബാധയുണ്ടായിരുന്നെങ്കില്‍ സഭയില്‍ വരാന്‍ പാടില്ലായിരുന്നെന്നും ഗൗരവമുള്ള വിഷയത്തെ അപഹസിക്കുന്ന രീതിയാണ് എംഎല്‍എ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. എന്തിനാണ് മാസ്‌ക് ധരിച്ചതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചോദിച്ചു.
Post Your Comments