മൂവാറ്റുപുഴ : ഗര്‍ഭസ്‌ഥ ശിശു മരിച്ച സംഭവത്തിൽ ഡോക്‌ടര്‍ക്കെതിരേ കേസ്. എറണാകുളം ജനറല്‍ ആശുപത്രിയിലെ വനിതാ ഗൈനക്കോളജിസ്റ്റായ ഡോ. പ്രതിഭയ്‌ക്കെതിരേയാണു ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇതുസംബന്ധിച്ച് ഐ.ജി. വിജയ് സാഖറെയ്‌ക്ക് ഇന്നു റിപ്പോര്‍ട്ട് നല്‍കും.
എറണാകുളം ചെല്ലാനം സ്വദേശിയും മല്‍സ്യത്തൊഴിലാളിയുമായ വി.ആര്‍. ജയകുമാറിന്റെ ഭാര്യ നിഷമോളെ ചികില്‍സിച്ചിരുന്ന പ്രതിഭയും മറ്റൊരു ഗൈനക്കോളജിസ്‌റ്റും കേസിൽ പ്രതികളാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണവും ഡോക്‌ടര്‍ക്കെതിരായ പരാതി ശരിവച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സെപ്‌റ്റംബറിലാണു പരാതിക്ക് ആസ്‌പദമായ സംഭവം. ഡോക്‌ടര്‍ പ്രതിഭയുടെ കലൂരിലുള്ള വസതിയില്‍ അവരെ കാണാന്‍ ചെന്നപ്പോള്‍ പ്രസവവേദന അനുഭവപ്പെട്ട നിഷമോളെ പെട്ടെന്നു ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചു. വൈകുന്നേരം നാലുമണിക്ക് ഡോക്‌ടറുടെ വീട്ടില്‍ നിറയെ രോഗികളുണ്ടായിരുന്ന സമയത്താണ് ഇത്. നാലുമണിക്ക് ഗര്‍ഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രാത്രി 9.15 നാണു ഡോക്‌ടര്‍ പ്രതിഭ ആശുപത്രിയിലെത്തിയത്.
അതുവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു വനിതാ ഡോക്‌ടര്‍ നിഷയെ പരിശോധിക്കാൻ തയ്യാറായില്ലെന്നും ജയകുമാർ പോലീസിന് മൊഴിനൽകി. കൂടാതെ രണ്ടുതവണ സിസേറിയന്‍ നടത്തിയ നിഷമോളുടെ പ്രസവം നിർത്താൻ അനുവദിച്ചാൽ മാത്രമേ പരിശോധിക്കൂ എന്ന് ഡോ. പ്രതിഭ നിർബന്ധം പിടിച്ചു. ഒപ്പം ഇക്കാര്യം നിഷയെ അറിയിക്കുകയും ചെയ്തു. ഇതു കേട്ടതോടെനിഷയുടെ രക്‌തസമ്മര്‍ദ്ദംകൂടുകയും ശ്വാസംമുട്ടല്‍ അനുഭവപ്പെടും ചെയ്തു . ഇതാണു കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണു നിഗമനം.
Post Your Comments