Latest NewsKeralaNews

പ്രണയിക്കുന്നയാളോടൊപ്പം യുവതി പോയി, പിന്തുടര്‍ന്ന് വന്ന വീട്ടുകാര്‍ നടു റോഡില്‍ വച്ച് ചെയ്തത്

തിരുവനന്തപുരം: പ്രണയിക്കുന്നയാളോടൊപ്പം ജീവിക്കാനിറങ്ങിയ യുവതിയെ പിന്തുടര്‍ന്ന് വീട്ടുകാര്‍. പിന്നീട് സംഭവിച്ചത് നാടകീയ രംഗങ്ങള്‍. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് സമീപമാണ് സംഭവം. ആശുപത്രി ജംക്ഷനും മുറിഞ്ഞപാലം വരെയുള്ള ഭാഗത്തിനിടെയാണ് സംഭവം അരങ്ങേറിയത്. ഇതേ തുടര്‍ന്ന് അര മണിക്കൂറിലേറെ നടു റോഡില്‍ അടിപിടിയും തര്‍ക്കവുമുണ്ടായി.

സംഭവത്തെപ്പറ്റി പൊലീസ് ഭാഷ്യം ഇങ്ങനെ. കുളത്തുപ്പുഴ സ്വദേശിയാണ് വിഷ്ണു (25). ഇയാളും കൊല്ലം ചടയമംഗലം സ്വദേശിയായ യുവതിയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ആദ്യം ബസ് ജീവനക്കാരനായിരുന്ന വിഷ്ണു പിന്നീട് പ്ലംബിങ് ജോലികള്‍ ചെയ്യുവാനും ആരംഭിച്ചിരുന്നു. ഇന്നലെ രാത്രി 12 ന് ഇയാള്‍ യുവതിയുടെ വീട്ടിലെത്തുകയും യുവതി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോകുകയുമായിരുന്നു. കാറിലാണ് ഇവര്‍ പുറപ്പെട്ടത്. പോകും വഴി ഇക്കാര്യം യുവതി അമ്മയെ ഫോണ്‍ വഴി അറിയിക്കുകയും ചെയ്തിരുന്നു.

വിവരമറിഞ്ഞ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിന്തുടരുകയും മെഡിക്കല്‍ കോളേജ് ഭാഗത്ത് വെച്ച് വെളുപ്പിന് രണ്ടു മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടയുകയുമായിരുന്നു. പെണ്‍കുട്ടിയെ കാറില്‍ നിന്ന് ബലമായി പിടിച്ചിറക്കുവാന്‍ ബന്ധുക്കള്‍ ശ്രമം നടത്തി. ഇത് കണ്ടു നിന്നവര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് വരുന്നത് കണ്ട് ബന്ധുക്കള്‍ രക്ഷപെടുകയുമായിരുന്നു. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button