ഇടുക്കി: യുഡിഎഫ് ഹര്‍ത്താല്‍ പുതിയ തിയതി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് നടത്താനിരുന്ന ഹര്‍ത്താല്‍ ജൂണ്‍ 30ലേയ്ക്കാണ് മാറ്റിയത്. ഇടുക്കിയില്‍ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലാണ് ജൂണ്‍ 30ലേയ്ക്ക് മാറ്റിയതായി അറിയിച്ചത്. നിപ പനിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഹര്‍ത്താല്‍ മാറ്റിയത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ആരോപിച്ചായിരുന്നു യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
Post Your Comments