India

പരീക്ഷക്ക് വൈകി എത്തിയതിനാൽ ഹാളിൽ പ്രവേശിപ്പിച്ചില്ല ശേഷം യുവാവ് ചെയ്തതിങ്ങനെ

ന്യൂഡല്‍ഹി: യു.പി.എസ്​.സി സിവില്‍ സര്‍വീസ്​ പ്രിലിമിനറി പരീക്ഷക്ക് വൈകി എത്തിയതിനാൽ ഹാളിൽ പ്രവേശിപ്പിച്ചില്ല മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടക സ്വദേശി വരുണ്‍(28) ആണ് രാജേന്ദ്ര നഗറിലുള്ള വാടക മുറിയില്‍ തൂങ്ങി മരിച്ചത്​. ഏറെ നാളായി ഇൗ പരീക്ഷ മുന്നില്‍ കണ്ട്​ കഠിന പരിശ്രമം നടത്തി വരുകയായിരുന്നു വരുണ്‍.

ഡല്‍ഹിയിലെ പഹഡ്​ഗഞ്ചിലുള്ള പരീക്ഷാസെന്‍ററില്‍ എത്തിയെങ്കിലും ഹാളില്‍ പ്രവേശിക്കാനുള്ള സമയം വൈകിയതിനാല്‍ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. വരുണി​ന്റെ  ഫോണിലേക്ക്​ പല തവണ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് എത്തിയ കൂട്ടുകാരി വീടീനു പുറത്തു നിന്ന്​ വിളിച്ചിട്ടും വാതില്‍ തുറന്നില്ല ശേഷം ജനല്‍ വഴി നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിനരികില്‍ നിന്ന്​ പൊലീസ് ആത്മഹത്യ കുറിപ്പ്​ കണ്ടെടുത്തിട്ടുണ്ട്​.

Also read : ചെറിയൊരു അബദ്ധത്തിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ; സംഭവം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button