
ശ്രീനഗർ: ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. കുപ്‍വാരയിലെ കെരാൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നേരത്തെ അഖ്നൂരിൽ പാക് സൈനികർ നടത്തിയ വെടിവയ്പ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം പതിനഞ്ചലധികം പ്രദേശവാസികൾ മരിച്ചിരുന്നു.
ഇതേതുടർന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും വെടിനിർത്തൽ തുടരാൻ ധാരണയാവുകയും ചെയ്‍തിരുന്നു. എന്നാൽ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിക്കുകയും പാക് റെയ്ഞ്ചേഴ്സ് നടത്തിയ ഷെല്ലാക്രമണത്തിൽ 11 പ്രദേശവാസികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ താഴ് വരയിൽ സൈന്യത്തിന് നേരെ വീണ്ടും കല്ലേറുണ്ടായി.
Post Your Comments