ചെന്നൈ: റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന നടി സംഗീത ബാലനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ് നടി സംഗീത ബാലനെ കൂടാതെ മറ്റ് പല നടിമാര്‍ക്കും പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന.
നടി സംഗീത ബാലനും ഇവരുടെ സഹായി സുരേഷ് എന്നയാളും അറസ്റ്റിലായി. പ്രതികളെ എഗ്മൂര്‍ ചീഫ് മെട്രോപൊളീറ്റന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പെണ്‍വാണിഭ സംഘത്തില്‍ ഉണ്ടായിരുന്ന അന്യ സംസ്ഥാനക്കാരായ മൂന്ന് പെണ്‍കുട്ടികളെ പോലീസ് രക്ഷിച്ചു.
read also: പെണ്‍വാണിഭം : ജനപ്രീയ സീരിയലിലെ നടി അറസ്റ്റില്‍
1996ല്‍ പുറത്തിറങ്ങിയ കറുപ്പ് റോജ എന്ന ചിത്രത്തിലൂടെയാണ് സംഗീത സിനിമയിലെത്തുന്നത്. നിരവധി സിനിമകളില്‍ സഹനടിയുടെ റോളില്‍ അഭിനയിച്ചു. ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.
Post Your Comments