തിരുവനന്തപുരം: കോൺഗ്രസ് രാജ്യസഭാ സീറ്റിനെ ചൊല്ലി നേതാക്കൾക്കിടയിൽ തർക്കം മുറുകുന്നു. പുതുമുഖങ്ങളെയോ യുവാക്കളെയോ സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി യുവ എം എൽ എ മാർ രംഗത്തെത്തി. മത്സരിക്കില്ലെന്ന് പി.ജെ കുര്യന്‍ സ്വയം തീരുമാനിക്കണമെന്നും അനാരോഗ്യമുള്ള യുഡിഎഫ് കണ്‍വീനറെ മാറ്റണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
പിജെ കുര്യന്‍ ഔചിത്യപൂര്‍വം വിടവാങ്ങണമെന്നും ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്തവരെ പരിഗണിക്കണമെന്നും സമഗ്രമാറ്റമില്ലെങ്കില്‍ പാർട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്നും വി.ടി ബല്‍റാം പറഞ്ഞു. പിജെ കുര്യനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും 65 വയസ് കഴിഞ്ഞാല്‍ പാര്‍ട്ടി പാര്‍ലമെന്ററി പദവികള്‍ ഒഴിയണമെന്നും അനില്‍ അക്കര പറഞ്ഞു.
രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്‌സഭയിലും അംഗമായിട്ടുള്ള പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നു . കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷന്‍ എന്ന നിലയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും എന്നും ബൽറാം പറഞ്ഞു.
Post Your Comments