India

പുഷ് അപ്പ് എടുത്ത് നെഞ്ചളവ് നേടൂ; ഫിറ്റ്‌നസ് ചലഞ്ച് വെല്ലുവിളിയുമായി ബിപ്ലവ് കുമാര്‍ ദേവ്

അഗര്‍ത്തല: പുതിയ ഫിറ്റ്‌നസ് ചലഞ്ച് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ ഫിറ്റ്‌നസ് ചലഞ്ചാണ് ബിപ്ലവ് ഏറ്റെടുത്തിരിക്കുന്നത്. പുഷ് അപ് എടുത്താല്‍ യുവാക്കളെല്ലാം ആരോഗ്യമുള്ളവരാകുമെന്നും അത് ത്രിപുരയുടെ ആരോഗ്യവുമുയര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

ത്രിപുരയ്ക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടാകുന്നതിലൂടെ സബ്കാ സാത്ത്, സബ്കാ വികാസ് (എല്ലാവര്‍ക്കും വികസനം) എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാകൂ എന്നും തിപുരയ്ക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടാകുമെന്നും ഇതിലൂടെ എല്ലാവര്‍ക്കും വികസനം എന്ന എന്‍ഡിഎ സര്‍ക്കാര്‍ മുദ്രാവാക്യം യാഥാര്‍ഥ്യമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

2014 ലോക്‌സഭാ പ്രചാരണവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ദിവസേന 20 പുഷ് അപ്പുകള്‍ എടുക്കാറുണ്ടെന്നും വേണമെങ്കില്‍ അതില്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button