തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ വിമർശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇടയില്‍ ഉപദേശകനെപ്പോലെ മറ്റൊരു ആഭ്യന്തര മന്ത്രി വേണ്ടെന്നും ഇവരാണ് സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഡിജിപിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: ചില്‍ഡ്‌റണ്‍സ് ഹോമില്‍ ലൈംഗീകാതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോർട്ട്
ഇവരാണ് സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്നത്. പൊലീസ് മേധാവിയായിരുന്ന തന്റെ കേസിന്റെ രേഖകള്‍ വരെ ഇവർ തിരുത്തി. അധിക സുരക്ഷയൊരുക്കി മുഖ്യമന്ത്രിയെ സാധാരണക്കാരില്‍ നിന്നും അകറ്റരുത്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ തന്ത്രം തിരിച്ചറിയണം. ഇതിന്റെ ഭാഗമായാണ് അനാവശ്യ സുരക്ഷയൊരുക്കുന്നത്. പൊലീസ് അസോസിയേഷന്‍ നേതാക്കളെ നിയന്ത്രിക്കണം. ചില കേസുകളില്‍ അസോസിയേഷന്‍ നേതാക്കളുടെ അനാവശ്യ ഇടപെടല്‍ അന്വേഷണത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. അവരെ നിയന്ത്രിച്ചില്ലെങ്കില്‍ പൊലീസ് തന്നെ ഇല്ലാതാകുമെന്നും സെൻകുമാർ വ്യക്തമാക്കി.
Post Your Comments