
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ആര്‍ക്ക് നല്‍കണമെന്നതിനെ കുറിച്ച് കോണ്‍ഗ്രസിലെ യുവനേതാക്കളുടെ അഭിപ്രായ പ്രകടനത്തിനു പുറമെ എഴുത്തുകാരി ശാരദകുട്ടിയും പറയുന്നു. രാജ്യ സഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നതിനിടെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാനാണ് നല്‍കേണ്ടതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് ഷാനിമോള്‍ ഒസ്മാന് തന്നെ ലഭിക്കണമെന്നാഗ്രഹിക്കുന്നവരില്‍ ഒരാളാണ് ഞാനും. വായനയും വിവേകവും സ്വാഭിപ്രായ സ്ഥിരതയുമുള്ള ഒരു കോണ്‍ഗ്രസുകാരി. ആ രാജ്യസഭാ സീറ്റ് ഷാനിമോള്‍ക്കു ലഭിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ ചരിത്രത്തിന് വെണ്മയും സ്ത്രീ സമൂഹത്തിന് അഭിമാനവുമാകും- ശാരദക്കുട്ടി പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.
ഷാനിമോള്‍ ഉസ്മാന്‍ താന്‍ പഠിച്ച ഒസ്മാനിയ സര്‍വ്വകലാശാലയുടെ പേരാണ് തന്റെ പേരിന്റെ കൂടെ ചേര്‍ത്തിരിക്കുന്നത്. ജാതിപ്പേരോ ഭര്‍ത്താവിന്റെ പേരോ അച്ഛന്റെ പേരോ അല്ല എന്നത് കൗതുകകരമാണ്. ല ഘട്ടങ്ങളില്‍ സംസാരിക്കാനും അടുത്തിടപഴകാനും അവസരം ലഭിച്ചപ്പോഴൊക്കെ അവരുടെ അറിയാനും വായിക്കാനും ആ അറിവുകള്‍ പാലിക്കാനുമുള്ള ജാഗ്രത അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ കൊടുത്താലും ഇല്ലെങ്കിലും നമുക്ക് ഷാനിമോള്‍ക്കു വേണ്ടി സംസാരിക്കാം. അവര്‍ ഇങ്ങനെ പുറംപുറം നില്‍ക്കേണ്ട സ്ത്രീയല്ല – ശാരദക്കുട്ടി പറയുന്നു.
Post Your Comments