
അടൂര്‍: പത്തനംതിട്ടയിലെ അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ അതി ഗൗരവമായ മാലിന്യ പ്രശ്‌നം. ആശുപത്രി സെപ്റ്റിക് ടാങ്കിലെ മാലിന്യം സമൂപമുള്ള പാര്‍ത്ഥസാരഥി ക്ഷേത്രമുറ്റം വരെ എത്തി. തുടര്‍ന്ന് സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ആശുപത്രി ഉപരോധിക്കുകയും ചെയ്തു.
സെപ്റ്റിക് ടാങ്ക് തുറന്നിട്ടിരിക്കുകയാണ്. അമ്പലമുറ്റത്തേക്ക് കൂടാതെ ഐഎച്ച്ആര്‍ഡി കോളേജ് വളപ്പിലേക്കും സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുകുന്നുണ്ട്. മാത്രമല്ല വാട്ടര്‍ടാങ്കിന് താഴെയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായും പരാതി ഉയരുന്നുണ്ട്.
read also: ബിജെപിക്കെതിരെ കോണ്‍ഗ്രസും ആംആദ്മിയും കൈ കോർക്കുന്നു : സഖ്യ ചർച്ചകൾ ആരംഭിച്ചു
ഉദ്ഘാടനത്തിന് മാത്രമാണ് എംഎല്‍എ ഇവിടെ എത്തുന്നതെന്നും, ചായയും ഏത്തയ്ക്കാപ്പവും കഴിക്കാനായി കൂടുന്ന ഹോസ്പിറ്റല്‍ വികസന സമിതിയും, നഗരസഭാ അധികൃതരും ഇതിനെതിരെ കണ്ണടച്ചിരിക്കുക ആണെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
നിപവൈറസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അടൂര്‍ ഗവ: ഹോസ്പിറ്റലില്‍ കെട്ടിക്കിടക്കുന്ന സര്‍ജിക്കല്‍ മാലിന്യം ഉള്‍പ്പെടെ ഉള്ളവ നീക്കം ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Post Your Comments