തിരുവനന്തപുരം : കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി ഖത്തര്‍. നിപ വൈറസ് ബാധയെതുടന്നാണ് യാത്ര ഒഴിവാക്കാൻ ഖത്തര്‍ മുന്നറിയിപ്പ് നല്‍കിയത്. കേരളത്തില്‍ നിന്ന് കയറ്റി അയയ്ക്കുന്ന പഴങ്ങള്‍ക്കും പച്ചക്കറികൾക്കും സൗദി വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഖത്തറിന്റെ അറിയിപ്പ് എത്തിയത്.
എന്നാൽ പഴം തീനി വവ്വാലുകളല്ല നിപ വൈറസ് പരത്തുന്നതെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളിൽ വ്യക്തമായിരുന്നു. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്. നിലവില്‍ 17 പേരില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. 2000 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
ആളുകൾ ഭീതി കാരണം പൂർത്തിറങ്ങാത്ത അവസ്ഥയാണിപ്പോൾ കോഴിക്കോട്. അതിനിടെ, വവ്വാലുകളില്‍ പരിശോധന തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളിലും വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് (എന്‍ ഐ എച്ച്‌ഡി )ലാണ് പരിശോധന നടത്തിയത്. കൂടാതെ മരണം നടന്ന വീട്ടിലെ മുയലിന്റെ രക്ത സാമ്പിളും ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു.
Post Your Comments