International

തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ഇന്ത്യ ആധിപത്യം സ്ഥാപിയ്ക്കുന്നു : തുറമുഖങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ സഹായ വാഗ്ദാനം

സിങ്കപൂര്‍ : പൊതുതെരഞ്ഞെടുപ്പിന് 11 മാസങ്ങള്‍ ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനു മുന്നോടിയായാണ് അദ്ദേഹം സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചത്. ഇതിനു പുറമെ ഏഷ്യാ-പസഫിക് മേഖലയിലെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ നടപ്പിലാക്കിയ ആക്ട് ഈസ്റ്റ് നയം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിരാഷ്ട്ര സന്ദര്‍ശനം നടത്തിയത്.

ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ പ്രധാനമായും ഒപ്പ് വെച്ചത് സബാങ് തുറമുഖം സംബന്ധിച്ചായിരുന്നു.

ഇന്ത്യ-ഇന്തോനേഷ്യ കരാര്‍ പ്രകാരം ഇന്തോനോഷ്യയിലെ തുറമുഖ നഗരമായ സബാങിനെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യത്തെ അതിപ്രദാന തുറമുഖ നഗരമായി വളര്‍ത്താന്‍ സഹായിക്കും. പ്രധാന വാണിജ്യകേന്ദ്രമാക്കി മാറ്റാനും ഈ ഉടമ്പടി സഹായകരമാകും. ഇന്തോ-പസഫിക് മേഖലയില്‍ സ്വതന്ത്രനാവിക സഞ്ചാരത്തിനും ഇത് അനുവദിയ്ക്കും.

മലേഷ്യയും സിങ്കപ്പൂരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അവസരം വിനിയോഗിച്ചു. തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ മഹാതിറിനെ മോദി അഭിനന്ദിച്ചു. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനായി മഹാതിറുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നു മോദി പിന്നീട് അറിയിച്ചു. ഇരുവരും തമ്മിലുള്ള ആദ്യചര്‍ച്ചയാണിത്.

മലേഷ്യന്‍ സന്ദര്‍ശനത്തിനുശേഷം സിംഗപ്പൂരിലെത്തിയ മോദി പ്രധാനമന്ത്രി ലീ ഷിയാന്‍ ലുങ്, വാര്‍ത്താവിനിമയ മന്ത്രി എസ്.ഈശ്വരന്‍ എന്നിവരോടൊത്ത് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നടത്തിയ സ്റ്റാര്‍ട്ടപ് മേള സന്ദര്‍ശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button