മുക്കം: നിപ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട് നഗരം ഭീതിയിൽ ആണ്ടിരിക്കുകയാണ്. സ്കൂളുകൾ തുറക്കുന്നതും പൊതുപരിപാടികളും മാറ്റിവെച്ചു. ഇപ്പോഴിതാ ആവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സപ്ലൈകോയുടെ പ്രവർത്തനവും അവതാളത്തിലായി. കാരണം നിപയല്ലെന്ന് മാത്രം. ജോലിക്കാര്‍ക്ക് ആവശ്യമായ ശുചിമുറികള്‍ ഇല്ലാത്തതിനാലാണ് മുക്കത്തെ സപ്ലൈക്കോ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്.
മുക്കം ബസ് സ്റ്റാന്‍ഡിനടുത്തുള്ള വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈേകോ മാവേലി സൂപ്പര്‍മാര്‍ക്കറ്റും, മെഡിക്കല്‍ ഷോപ്പുമാണ് അടച്ചത്. ഇതോടെ ഇവിടുത്തെ 10 സ്ത്രീകള്‍ക്ക് ജോലി നഷ്ടമായി.
സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ മാത്രമാണ് ഒരു ശുചിമുറി ഉണ്ടായിരുന്നത്. അത് വൃത്തിഹീനവും ജലലഭ്യതയും ഇല്ലാത്തതിനാൽ കെട്ടിട ഉടമ അടച്ചു പൂട്ടുകയായിരുന്നു.
പിന്നീട് ജീവക്കാർ തൊട്ടടുത്ത കെട്ടിടങ്ങളുടെയും വീടുകളുടെയും ശുചി മുറികളെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ മലയോരത്തെ ജനങ്ങള്‍ നിപ ഭീതിയിലായതോടെ തൊട്ടടുത്ത കെട്ടിടങ്ങളിലെ ശുചിമുറികളൊക്കെ അടച്ചിടുകയായിരുന്നു. തൊട്ടടുത്ത വീട്ടുകാര്‍ നിപ വൈറസ് ബാധ പേടിച്ച് ശുചിമുറികള്‍ ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു. ഇതോടെ സ്ഥാപനങ്ങള്‍ താത്കാലികമായി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments