ദുബായ്: നിപ വൈറസ് ബാധയെത്തുടർന്ന് പെരുന്നാളിന് നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി പ്രവാസികൾ. റംസാനും പെരുന്നാളിനും സ്കൂൾ വേനലവധിക്കും നാട്ടിൽ പോകാൻ വേണ്ടി മാസങ്ങൾക്ക് മുൻപേ വിമാന ടിക്കറ്റെടുത്തവർ പോലും അത് റദ്ദാക്കുന്നതായാണ് റിപ്പോർട്ട്. ഇൗ മാസം 12 വരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രവാസികൾ നാട്ടിലേയ്ക്കുള്ള യാത്ര മാറ്റിവെക്കുന്നത്.
Read Also: വിലക്കുറവില്‍ പച്ചക്കറി വിറ്റയാളുടെ കട പോലീസിന്റെ ഒത്താശയോടെ പൂട്ടിച്ചു
ഇൗ മാസം 21നാണ് വേനലവധിക്ക് യുഎഇയിലെ സ്കൂളുകൾ പൂട്ടുന്നത്. ഇതനുസരിച്ച് നാട്ടിലേയ്ക്ക് പോകാനൊരുങ്ങിയവരും ടിക്കറ്റുകൾ ക്യാൻസൽ ചെയ്തിട്ടുണ്ട്. കൂടുതൽ നിരക്കിൽ സ്വന്തമാക്കിയവർക്ക് ഇത്തരത്തിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് വൻ നാശനഷ്ടമാണ് വരുത്തിവെക്കുന്നത്. നിപ്പ വൈറസ് പെരുകിയാൽ യുഎഇയിലേയ്ക്കുള്ള പ്രവേശനം തടയുമോ എന്നതാണ് പലരുടെയും സംശയം. അതേസമയം കേരളത്തിൽ എത്തിയിരിക്കുന്ന പ്രവാസികളും ഇതേ ആശങ്കയിലാണ്.
Post Your Comments