തിരുവനന്തപുരം•മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മനോരമ ന്യൂസ് ചാനലിനെതിരെ മിസോറം ചീഫ് സെക്രട്ടറിയ്ക്ക് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ് പരാതി നല്‍കി.
കുമ്മനം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം മേയ് 29 ാം തീയതി രാത്രി 9.30 ന് ചാനല്‍ സംപ്രേക്ഷണം ചെയ്ത ‘തിരുവാ എതിര്‍വാ’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയില്‍ കുമ്മനത്തിനെരെ വളരെയധികം അപമാനകരവും അപകീര്‍ത്തികരവുമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പരിപാടിയുടെ വീഡിയോയും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.
പരിപാടിയില്‍ അവതാരകന്‍ മിസോറം കുമ്മനം രാജശേഖരനെതിരെ അപകീര്‍ത്തികരമായ പരമര്‍ശങ്ങളാണ് നടത്തുന്നത്. തുടര്‍ന്ന് കാണിക്കുന്ന വീഡിയോയില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ‘എല്ലാ നായിന്റെ മക്കള്‍ക്കും ഒരു ദിവസം ഉണ്ട്’ എന്ന് പറയുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ കുമ്മനത്തിനെ ‘നായ’ എന്നും അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ദിവസത്തെയാണ് ‘ഒരു ദിവസം’ എന്നും വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ആവര്‍ത്തിച്ച് കാണിക്കുന്നുമുണ്ട്. കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിയമിച്ച ശേഷമാണ് ഈ വീഡിയോ സംപ്രേക്ഷണം ചെയ്തതെന്നും എം.ടി രമേശ് പരാതിയില്‍ പറയുന്നു.
കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.
മനോരമ ന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലുക്കോസ്, സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ റോമി മാത്യൂ, തിരുവാ എതിര്‍വാ അവതാരകനും നിര്‍മ്മാതാവുമായ ടി.കെ സനീഷ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
Post Your Comments