കോഴിക്കോട്: നിപ വൈറസ് ബാധയിൽ സംസ്ഥാനം മുഴുവൻ ഭീതിയിലായിരിക്കുകയാണ്. നിപ പകരുന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. വലിപ്പമുള്ള സ്രവകണങ്ങളില്‍ നിന്നു മാത്രമേ നിപ പകരുകയുള്ളു എന്നാണ് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ജി. അരുണ്‍ കുമാര്‍ വ്യക്തമാക്കിയത്.
വൈറസ് ബാധയുള്ളവർ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാത്രമാണ് രോഗം പടരുക. മാത്രമല്ല ഇത് ഒരു മീറ്ററിൽ അധികം സഞ്ചരിക്കില്ലെന്നും രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്കു മാത്രമാണ് രോഗം പടരാന്‍ സാധ്യതയെന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ വൈറസ് ബാധയുള്ള വവ്വാലുമായി ആദ്യം മരിച്ച സാബിത്തിന് നേരിട്ട് സമ്പര്‍ക്കമുണ്ടായിരിക്കാം എന്നാണു നിഗമനം. വവ്വാല്‍ കഴിച്ച പഴങ്ങളില്‍ നിന്നല്ലെന്ന് തെളിഞ്ഞതോടെ ഒരു പക്ഷെ വവ്വാല്‍ക്കുഞ്ഞിനെ കൈകൊണ്ട് എടുത്തിരിക്കാനോ മറ്റോ ആകും സാധ്യതയെന്നും ഡോ. ജി. അരുണ്‍ വ്യക്തമാക്കി.
വൈറസ് ബാധിച്ച് മരിച്ച പതിനെട്ടു പേരിൽ പതിനാറുപേർക്കും സാബിത്തിൽ നിന്ന് രോഗം പകർന്നതാകാം. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പേ ഇവര്‍ക്കു പകര്‍ന്നിരിക്കാം. ഒരാള്‍ക്കു മാത്രമാണ് രണ്ടാം ഘട്ടത്തില്‍ നിപ വന്നതെന്നും മറ്റുള്ളവര്‍ക്ക് രോഗബാധ കിട്ടിയത് ആശുപത്രിയില്‍ നിന്നാവാമെന്നുമാണ് നിഗമനം. പനി മൂര്‍ച്ഛിക്കുന്ന സമയത്തു ശരീരസ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ പേർ നിരീക്ഷണത്തിലാണ്.
Post Your Comments