കാഞ്ഞങ്ങാട്: കേരളത്തിൽ വീണ്ടും സദാചാര ഗുണ്ടായിസം അരങ്ങേറുന്നു. കമിതാക്കളെ ആക്രമിക്കുകയും വീഡിയോ പകർത്തുകളയും ചെയ്തതിൽ അപമാനം ഭയന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ പിടിയിലായ എട്ടു പേരെ കോടതി റിമാൻഡു ചെയ്തു.
പെരിയ മൊയോലത്തെ രാധാകൃഷ്ണൻ(43), മകൻ അജയ് ജിഷ്ണു(19), ശ്യാംരാജ്(21), ശിവപ്രസാദ്(19), അഖിൽ(21), ശ്രീരാഗ്(20), സുജിത്(24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെയായിരുന്നു സംഭവം. ബന്ധുവീട്ടിലായിരുന്ന പെണ്‍കുട്ടിയെ സ്വന്തം വീട്ടിൽ വിടാൻ യുവാവ് ബൈക്കിൽ കൊണ്ടുവരികയായിരുന്നു. പെരിയാനത്തെ ഒഴിഞ്ഞ സ്ഥലത്തു മൂത്രമൊഴിക്കാൻ ബൈക്ക് നിർത്തിയതോടെ ഏതാനും പേർ ബൈക്കുകളിൽ പിന്നാലെ എത്തുകയായിരുന്നു.
തുടന്ന് വാക്കേറ്റവും കമിതാക്കളെ തടഞ്ഞുവെയ്ക്കലും ഉണ്ടായി. ഇതിനിടെ ഒരാൾ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ പെണ്‍കുട്ടി ബാഗിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് ഞരമ്പ് മുറിക്കുകയായിരുന്നു. തുടർന്നു സംഘത്തിൽപെട്ടവർ പെരിയ പിഎച്ച്സിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കൊണ്ടുപോവുകയായിരുന്നു. യുവതി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരുടെയും വിവാഹം തീരുമാനിച്ചതാണെന്ന് യുവാവിന്റെ അച്ഛൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Post Your Comments