India

ചൈ​ന​യ്ക്കും പാ​ക്കി​സ്ഥാ​നും വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി അ​ഗ്നി-5 വീ​ണ്ടും വി​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ചൈ​ന​യ്ക്കും പാ​ക്കി​സ്ഥാ​നും വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി ഇ​ന്ത്യ​യു​ടെ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ല്‍ അ​ഗ്നി-5 വീ​ണ്ടും വി​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഒഡിഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു പരീക്ഷിച്ചത്. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിന് 5000 കിലോമീറ്റ‍ര്‍ ദൂരപരിധിയാണുള്ളത്. അഗ്നി – 5ന്റെ ആറാമത്തെ പരീക്ഷമാണ് ഇന്ന് നടന്നത്. ആദ്യ പരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്തംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും നടന്നിരുന്നു.

ആ​ണ​വാ​യു​ധ​ങ്ങ​ളെ വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള മി​സൈ​ല്‍ ഇ​ന്ന് രാ​വി​ലെ 9.48നാ​ണ് വി​ക്ഷേ​പി​ച്ച​ത്. ജ​നു​വ​രി 18നാ​യി​രു​ന്നു അ​വ​സാ​ന​മാ​യി അ​ഗ്നി-5 പ​രീ​ക്ഷി​ച്ച​ത്. അ​ന്ധി-5​ന്‍റെ ആ​ദ്യ പ​രീ​ക്ഷ​ണം 2012 ഏ​പ്രി​ല്‍ 19നും ​ര​ണ്ടാം പ​രീ​ക്ഷ​ണം 2013 സെ​പ്റ്റം​ബ​ര്‍ 15നും ​മൂ​ന്നാ​മ​ത്തേ​ത് 2015 ജ​നു​വ​രി 31നു​മാ​യി​രു​ന്നു. 2016 ഡി​സം​ബ​ര്‍ 26നാ​യി​രു​ന്നു അ​ഗ്നി​യു​ടെ നാ​ലാം പ​രീ​ക്ഷ​ണം. മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരവുമുണ്ട് മിസൈലിന്.

ചൈനയെ ആദ്യമായി പ്രഹരപരിധിയില്‍ കൊണ്ടുവന്നത് അഗ്നി മിസൈലാണ്. അഗ്നിയുടെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തോനേഷ്യ, തായ്‌‌ലന്‍ഡ്, മലേഷ്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, യുക്രെയ്ന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കാന്‍ മിസൈലിന് കഴിവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button