India

കനത്ത മഴ; മരണം മൂന്നായി, വ്യോമഗതാഗതവും തടസപ്പെട്ടു

കനത്ത മഴയ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടുണ്ടയ മഴയില്‍ വൈദ്യുതാഘാതമേറ്റാണ് മൂവരും മരിച്ചത്. മണ്‍സൂണിന് എത്തുന്നതിന് മുന്‍പുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വ്യോമഗതാഗതവും തടസപ്പെട്ടു. മുംബൈയിലെ പ്രധാന സ്ഥലങ്ങളായ പാല്‍ഘര്‍, റായിഘഡ്, രത്നഗിരി തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത മഴയുണ്ടായത്.

അനില്‍ യാദവ് (32) സാറാ യൂനസ് ഖാന്‍ (9) ഓം ഫഡ്താരെ (23) എന്നിവരാണ് മഴയെ തുടര്‍ന്ന് മരിച്ചത്. മഴയെത്തുടര്‍ന്ന് മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങള്‍ വൈകി. ചില വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു.

കൊളംബോ – മുംബൈ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. ഇതിന് പുറമെ ജെറ്റ് എയര്‍വേയ്സ്, ഗോഎയര്‍, ഖത്തര്‍ എയര്‍വേയ്സ് അടക്കമുള്ള വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും വഴിതിരിച്ചു വിട്ടു. 1970ന് ശേഷമുണ്ടായ കനത്ത മഴയാണിതെന്ന് നിരവധിയാളുകള്‍ ട്വിറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button