അമൃത്സർ: കോണ്‍ഗ്രസ് കൗണ്‍സിലർ വെടിയേറ്റ് മരിച്ചു. പഞ്ചാബിൽ അമൃത്സറിനു സമീപം ഗോൾബാഗിലെ അകാഡയിൽ വെച്ച് ശനിയാഴ്ച വൈകിട്ട് ഗുർദീപ് പെഹൽവാനു ആണ് മരിച്ചത്. മൂന്നംഗ മുഖം മൂടി സംഘമാണ് ഇയാൾക്ക് നേരെ വെടിയുതിർത്തത്. ബ്ലൂസ്റ്റാർ ഓപ്പറേഷന്റെ വാർഷികത്തിനോടനുബന്ധിച്ച് അമൃത്സറിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കവെയായിരുന്നു വെടിവെയ്പ്പ്. സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഡിജിപി സുരേഷ് അറോറയടക്കം നഗരത്തിലുണ്ടായിരുന്നു.
ഗുണ്ടാകുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കുറ്റവാളികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും, ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Also read : ദുരന്തത്തിനിരയാവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ യോഗി ആദിത്യനാഥിന്റെ നിർദേശം
Post Your Comments