ഉത്തർപ്രദേശ്: ബിഎഡ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മനേസാരിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവതി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനോടൊപ്പമായിരുന്നു യുവതി പഠനം തുടർന്നിരുന്നത്. പരീക്ഷയിൽ പരാജയപ്പെട്ടതോടെ വാടകവീട്ടിലെ ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിട്ടും നടന്നില്ലെന്നും, അതിനാലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. യുവതിക്ക് ഒരു മകനുണ്ട്.
also read: പത്താം ക്ലാസ് പരീക്ഷയിൽ മകൻ തോറ്റപ്പോൾ അച്ഛൻ ചെയ്തതിങ്ങനെ
Post Your Comments