India

ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണയ്ക്ക് ഇരയായ സംഘടനയാണ് ആർഎസ്എസ് : വെങ്കയ്യനായിഡു

ന്യൂഡല്‍ഹി :”ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണയ്ക്ക് ഇരയായ സംഘടനയാണ് ആർഎസ്എസ്” എന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു. എട്ടാമത് നാനാജി ദേശ്മുഖ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ആര്‍എസ്‌എസ്സിലൂടെയാണ് താന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. ജീവിതം എന്തെന്നും മൂല്യങ്ങള്‍ എന്തെന്നും ആര്‍എസ്‌എസ് ആണ് തന്നെ പഠിപ്പിച്ചത്.

“രാജ്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും മനസ്സിലാക്കിയതും രാജ്യത്തോടും സഹജീവികളോടുമുള്ള കടമകളും ആര്‍എസ്‌എസ് തന്നെ പഠിപ്പിച്ചു. ആര്‍എസ്‌എസ്സിലൂടെയാണ് മാനവികതയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടും ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള അവബോധവും ക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി തയ്യാറാക്കാനുള്ള കഴിവും തനിക്ക് ലഭിച്ചത്. അച്ചടക്കവും ആത്മാഭിമാനവും സ്വാശ്രയശീലവും സ്വയംപ്രതിരോധവുമാണ് ആര്‍എസ്‌എസ് പകര്‍ന്നുനല്‍കുന്നത്. ആര്‍എസ്‌എസ്സിന്റെ പ്രവര്‍ത്തനങ്ങളെ ഒരാള്‍ മുന്‍വിധികളില്ലാതെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതിനെ ഇഷ്ടപ്പെടുകയും പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ചെയ്യുമെന്നും” അദ്ദേഹം പറഞ്ഞു.

Also read : ആ മനോഹരമായ പെയിന്റിംഗ് സ്വന്തമാക്കിയത് എങ്ങിനെയെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button