തൃശൂര്‍: തൃശൂരില്‍ നിയമം നടപ്പാക്കാന്‍ അതീവ കര്‍ക്കശക്കാരെന്ന് പേരെടുത്ത ഉദ്യോഗസ്ഥരെ നിയമിച്ചതോട് കൂടി അഴിമതിക്കാർ പരിഭ്രാന്തിയിലാണ്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായി നിയമിതനായ യതീഷ് ചന്ദ്രയും സബ് കളക്ടര്‍ രേണുരാജും കളക്ടറായി എത്തുന്ന അനുപമയും അഴിമതിക്കെതിരെ പോരാടുന്നതിൽ മിടുക്കരാണ്. രാഷ്ട്രീയ – ഉദ്യോഗസ്ഥ സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത പ്രകൃതമാണ് ഇവരുടേത്.
Read Also: വി.എം.സുധീരനെ സംബന്ധിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് നടത്തിയ വെളിപ്പെടുത്തലില്‍ വിവാദം പുകയുന്നു
ഇപ്പോള്‍ തൃശൂരിലുള്ള സബ് കളക്ടര്‍ രേണുരാജും ക്വാറി മാഫിയക്കെതിരായ കര്‍ശന നടപടിയിലൂടെ ശ്രദ്ധേയയായ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. അതേസമയം ലക്ഷങ്ങൾ ശമ്പളമായി ലഭിക്കുന്ന ഐ.ടി ജോലി ഒഴിവാക്കിയാണ് യതീഷ് സിവിൽ സർവീസിൽ എത്തിയത്. ആലുവ റൂറല്‍ എസ്.പി ആയിരിക്കെ നടത്തിയ ലാത്തി ചാര്‍ജ്ജും പാര്‍ട്ടി ഓഫീസില്‍ കയറി നേതാക്കളെയടക്കം മര്‍ദ്ദിച്ചതും ജനങ്ങളുടെ ഇടയിൽ ഇദ്ദേഹത്തിന് ഒരു ഹീറോ പരിവേഷം വാങ്ങിക്കൊടുത്തിട്ടുണ്ട്. യതീഷ് ചന്ദ്ര കൊച്ചി ഡി.സി.പിയായും തൃശൂര്‍ റൂറല്‍ എസ്.പിയായും പ്രവര്‍ത്തിച്ചപ്പോള്‍ യതീഷ് എടുത്ത നടപടികൾ ഗുണ്ടാവിളയാട്ടം ഒരു പരിധി വരെ അവസാനിപ്പിച്ചിരുന്നു. നിരവധി അനധികൃത ക്വാറികൾ തൃശൂർ ജില്ലയ്ക്കകത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവർക്കെതിരെ കര്‍ശന നടപടികള്‍ പുതിയ ജില്ലാ കളക്ടറും മറ്റ് രണ്ട് പേരും ഉടന്‍ തന്നെ സ്വീകരിക്കുമെന്നാണ് പരിസ്ഥിതി പ്രവര്ത്തകരുടെയുംനാട്ടുകാരുടെയും പ്രതീക്ഷ.
Post Your Comments