തിരുവനന്തപുരം : പോലീസ് സേനയിൽ വീണ്ടും സംസ്ഥാന സർക്കാരിന്റെ അഴിച്ചുപണി. പുതിയ വിജിലന്‍സ് മേധാവിയായി ഡിജിപി മുഹമ്മദ് യാസിനെ നിയമിച്ചു. നിര്‍മല്‍ ചന്ദ്ര അസ്താന കേന്ദ്ര സര്‍വീസിലേക്ക് തിരികെ പോകുന്ന സാഹചര്യത്തിലാണിത്. ക്രൈംബ്രാഞ്ചിന്റെ മേധാവിയായി എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ നിയമിക്കാനും തീരുമാനിച്ചു. ഡിഐജി സേതുരാമന് പോലീസ് ആസ്ഥാനത്തെ എഐജിയാകും.
നിര്‍മല്‍ ചന്ദ്ര അസ്താന കേന്ദ്ര സര്‍വീസിലേക്ക് മടങ്ങിപോകുമെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി കേന്ദ്രം അസ്താനയെ നിയമിക്കുമെന്നാണ് സൂചന. 1986ലെ ഐപിഎസ് ബാച്ചുകാരനാണ് ആന്ധ്രയില്‍ നിന്നുള്ള മുഹമ്മദ് യാസിന്. മുമ്പ് ഇംഗ്ലീഷ് പ്രൊഫസറുമായിരുന്ന അദ്ദേഹം പോലീസ് ഓഫീസറായിരുന്ന മുത്തച്ഛന്റെ പാത പിന്തുടര്ന്നാണ് ഐപിഎസ് നേടിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഡിജിപി എ. ഹേമചന്ദ്രനെ മാറ്റി ക്രൈംബ്രാഞ്ച് മേധാവിയായി ബി. മുഹമ്മദ് യാസിനെ നിയമിച്ചത്.
Post Your Comments