Latest NewsKerala

മൃതദേഹം ജെസ്നയുടെതല്ല ; മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു

ചെന്നൈ : തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ല. മൃതദേഹം ചെന്നൈ അണ്ണാ നഗർ സ്വദേശിയായ യുവതിയുടേതാണെന്ന് ഉറപ്പിച്ചു. മരിച്ച പെൺകുട്ടിയുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മെയ് 26 മുതൽ യുവതിയെ കാണാനില്ലായിരുന്നു.

ഇന്നലെയാണ് കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പല്ലിൽ കമ്പിയിട്ടത് കണ്ടതോടെ അത് എരുമേലിയിൽ നിന്നും കാണാതായ ജെസ്‌നയുടേതെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ ജെസ്‌നയുടെ സഹോദരനും കേരളാ പോലീസും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സഹോദരൻ ഉറപ്പിച്ചു പറഞ്ഞു. ഇതിനിടെ ഡി എൻ എ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചിരുന്നു. തുടർന്നാണ് മരിച്ചത് മറ്റൊരു പെൺകുട്ടിയാണെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button