സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകളെ കുറിച്ച് മോശമായ ഭാഷയില്‍ സംസാരിക്കുന്ന സൈബര്‍ പോരാളികള്‍ക്ക് യാതൊരു കുറവുമില്ല. ഇത്തരത്തിലുള്ള സൈബര്‍ പോരാളികളെ കണക്കിന് ശകാരിച്ച് വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഹസ്‌ന ഷഹിത എന്ന വിദ്യാര്‍ത്ഥിയുടേതാണ് ഫേസ്ബുക്ക് കുറിപ്പ്. പീഡനത്തെക്കുറിച്ചും സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെ പറ്റിയും ഘോര ഘോരം പ്രസംഗിക്കുന്ന, പ്രതികരിക്കുന്ന സൈബര്‍ പോരാളികള്‍ രഹസ്യ ഗ്രൂപ്പുകളില്‍ സ്ത്രീകളെ അധിക്ഷേപിക്കുകയും ലൈംഗിക ചുവയോടെ ചര്‍ച്ചകള്‍ നടത്തുകയുമാണ് ചെയ്യുന്നതെന്ന് പോസ്റ്റില്‍ പറയുന്നു.
ഈ പോസ്റ്റിന് താഴെ ഏതാനും സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ട്. അവ പോസ്റ്റ് ചെയ്യുമ്പോള്‍ വലിയ സങ്കടം തോന്നുന്നുണ്ട്. എന്റെ സഖാക്കളെ കുറിച്ച് അവരുടെ ശരീരത്തെ കുറിച്ച് ഉളുപ്പില്ലാത്ത വൃത്തികെട്ട ഏതാനും മാന്യന്‍മാരുടെ രഹസ്യഗ്രൂപ്പിലെ സ്വയംഭോഗമാണ്. എന്നാണ് കുറിപ്പ് ആരംഭിക്കുന്നത്. പീഡനങ്ങള്‍ക്കെതിരെ ഘോര ഘോരം പ്രസംഗിക്കുന്നവര്‍ രഹസ്യഗ്രൂപ്പില്‍ മുലയുടെ അളവെടുക്കലാണ് പണിയെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിനൊപ്പം ഇത്തരത്തില്‍ ചില സ്‌ക്രീന്‍ ഷോട്ടുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ഈ പോസ്റ്റിന് താഴെ ഏതാനും സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ട്. അവ പോസ്റ്റ് ചെയ്യുമ്പോള്‍ വലിയ സങ്കടം തോന്നുന്നുണ്ട്. എന്റെ സഖാക്കളെ കുറിച്ച് അവരുടെ ശരീരത്തെ കുറിച്ച് ഉളുപ്പില്ലാത്ത വൃത്തികെട്ട ഏതാനും മാന്യന്‍മാരുടെ രഹസ്യഗ്രൂപ്പിലെ സ്വയംഭോഗമാണ്. പലരും ഫേസ്ബുക്കില്‍ ആഞ്ഞടിക്കുന്ന സൈബര്‍ പോരാളികള്‍. പീഡനങ്ങള്‍ക്കെതിരെ ഘോര ഘോരം പ്രസംഗിക്കുന്നവരാണ്. രഹസ്യഗ്രൂപ്പില്‍ മുലയുടെ അളവെടുക്കലാണ് പണി. അത് അഭിപ്രായമുള്ള സമരം ചെയ്യുന്ന രാഷ്ട്രീയ ബോധ്യമുള്ള പെണ്ണുങ്ങളുടേതാകുമ്പോള്‍ ആനന്ദമൂര്‍ച്ച കൂടുന്ന പോലെ. Arundhathi B Rehana Fathima Pyarijaan Sulaiman, Maya Leela Preetha GP എന്നിവരെ കുറിച്ചാണ് ചര്‍ച്ച. തപ്പി നോക്കിയാല്‍ അരുന്ധതിയോടോ രഹന യോടോ ഫേസ്ബുക്കില്‍ മോശമായി സംസാരിക്കുന്ന ഐഡികളെ തെറിവിളിക്കാന്‍ ഇവരും കൂടിയിട്ടുള്ളത് കണ്ടേക്കാം
കടുത്ത സ്ത്രീ വിരുദ്ധത പ്രകടിപ്പിക്കുന്ന പല ഇടപെടലുകളും ഇതില്‍ പരിചയമുള്ള പലരും സൈബറിടത്തില്‍ വിളമ്പുന്നത് കണ്ടിട്ടുണ്ട്. സദാചാര പ്രസംഗങ്ങളും അതില്‍ പൊതിഞ്ഞ യുക്തികളും പറയാറുണ്ട്. സി.പി.എമ്മിന്റെ സൈബര്‍ നാവാകാറുണ്ട്. സംഘടന അംഗത്വം ഉണ്ടോ എന്നറിയില്ല. എന്നാലവര്‍ പറയുന്ന രാഷ്ട്രീയം ആരെ പ്രതിനിധാനം ചെയ്യുന്നെന്ന് വ്യക്തമാണ്. ഇത്ര മേല്‍ ലൈംഗികചുവയോടെ സ്ത്രീകളുടെ ഇടപെടലുകളേയും നിലപാടുകളേയും അളക്കുന്ന ഈ പുരുഷന്‍മാരോട് പുച്ഛവും അറപ്പും തോന്നുന്നു.
ഇതില്‍ ഇവര്‍ മുല അളക്കുന്ന പെണ്ണുങ്ങളോടൊന്നും എനിക്ക് സഹതാപമില്ല. കാരണം അവര്‍ അപമാനിക്കപ്പെടേണ്ട ഒന്നും ഇതിലില്ല. ഇതിനോട് നിയമപരമായി നീങ്ങാന്‍ അവര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ. മുലയും ചന്തിയും മാത്രം കാണാനാകുന്ന ഈ ദൃഷ്ടി വെച്ച് ഇടത് രാഷ്ട്രീയം മേനി നടിക്കുന്ന ഈ പതിവിനെ നേരിട്ടേ മതിയാകു.
Post Your Comments