ബംഗളുരു: കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെ സൈബര്‍ ലോക്തത് അതിസുന്ദരിയായ ഒരു യുവതിക്കൊപ്പം കുഞ്ഞുമായി നില്‍ക്കുന്ന കുമാരസ്വാമിയുടെ ചിത്രം വൈറൽ ആയിരുന്നു. രാധിക എന്ന കന്നഡ നടിയാണ് കുമാരസ്വാമിക്കൊപ്പം നിന്ന് സൈബര്‍ ലോകത്ത് ചര്‍ച്ചാ വിഷയമായി മാറിയത്. കുമാര സ്വാമിയുടെ രഹസ്യ ഭാര്യയായിരുന്നു രാധിക. ആദ്യ ഭാര്യ ജിവിച്ചിരിക്കേ തന്നെ പൂത്തുലഞ്ഞ അവിഹിത പ്രണയത്തിലെ നായിക.
ആദ്യഭാര്യ അനിതയുമായുള്ള വിവാഹം നിയമപരമായി നിലനില്‍ക്കെത്തന്നെയാണ് കുമാരസ്വാമിയും കന്നഡയിലെ സൂപ്പര്‍നായിക രാധികയും തമ്മില്‍ അടുപ്പത്തിലാകുന്നത്. 2006 ല്‍ ഇരുവരും രഹസ്യമായി വിവാഹിതരാകുമ്ബോള്‍ രാധികയ്ക്ക് ഇരുപതുവയസേ ഉണ്ടായിരുള്ളൂ. കുമാരസ്വാമിക്കാകട്ടെ അന്‍പതു വയസും. മകളുടെ പ്രായമുള്ള സുന്ദരിയായ ഭാര്യയുമായി കുമാരസ്വാമി ചുറ്റിക്കറങ്ങുന്ന വാര്‍ത്ത അധികം വൈകാതെ വലിയ വിവാദമായി.
രഹസ്യമായി സൂക്ഷിച്ച ഈ ബന്ധം പുറംലോകമറിഞ്ഞത് കന്നഡ നടിയും മുന്‍ മാണ്ഡ്യ എംപിയും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമത്തിന്റെ ചുമതലക്കാരിയുമായ രമ്യയിലൂടെയാണ്. രാഷ്രീയ ജീവിതത്തിൽ ഇറങ്ങുന്നതിനു മുൻപുള്ള സിനിമാ നിർമ്മാതാവിന്റെ വേഷ പകർച്ചക്കിടയിൽ ആയിരുന്നു രാധികയും കുമാരസ്വാമിയും ഒരുമിച്ചത്. ഇതറിയാവുന്ന രമ്യ, തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ കുമാരസ്വാമി ഉയര്‍ത്തിയ വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് കുമാരസ്വാമിയുടെ ഈ ബന്ധം ചൂണ്ടിക്കാട്ടി രമ്യ തിരിച്ചടിക്കുകയായിരുന്നു.
അതോടെ ഇത് കന്നഡ മണ്ണില്‍ അന്ന് ചര്‍ച്ച ആകുകയും ചെയ്തു. ഈ വിവരം പുറത്തുവന്നപ്പോള്‍ ആദ്യം നിഷേധിച്ച കുമാരസ്വാമി പിന്നീട് കൂടുതല്‍ പ്രതികരിച്ചില്ല. എന്നാൽ രാധികയ്ക്കും കുമാരസ്വാമിക്കും ഈ ബന്ധത്തിൽ ഒരു മകൾ കൂടിയുണ്ട്.ആറുവയസുകാരി ഷാമിക കെ.സ്വാമി. രാധികയുടേതും രണ്ടാം വിവാഹമാണ്. 14 വയസ്സുള്ളപ്പോൾ രത്തന്‍കുമാറുമായുള്ള രാധികയുടെ ആദ്യ വിവാഹം കേസും കൂട്ടവും നിറഞ്ഞതായിരുന്നു. ആ കേസ് നടക്കുമ്പോൾ തന്നെ രത്തൻ കുമാർ ഹൃദയാഘാതം മൂലം മരണമടഞ്ഞു.
പിന്നീടാണ് കുമാര സ്വാമി ഇവരെ വിവാഹംചെയ്യുന്നത്. കുമാര സ്വാമിയുടെ മകനെക്കാൾ ചെറുപ്പമാണ് രാധിക എന്നതാണ് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് കാരണമാകുന്നത്.
Post Your Comments