Latest NewsKerala

പ്രവേശനോത്സവത്തിനിടെ സ്‌കൂളിലെ ഡെസ്‌കിന് അടിയിലിരുന്ന പാമ്പ്‌ കടിച്ച് വിദ്യാർത്ഥി ആശുപത്രിയിൽ

കോന്നി: പ്രവേശനോത്സവത്തിനിടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്ലാസിൽ വെച്ച് പാമ്പ് കടിയേറ്റു. കോന്നി പ്രമാടം നേതാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി വാഴമുട്ടം സ്വദേശി ബിജു- ബിന്‍സി ദമ്പതികളുടെ മകന്‍ ബിജിലി(13) നാണ് കടിയേറ്റത്. ഡെസ്‌കിന്റെ അടിയിലുണ്ടായിരുന്ന വാരിമൂര്‍ഖന്‍ ഇനത്തില്‍പ്പെട്ട ചെറിയ പാമ്പാണ് ബിജിലിനെ കടിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂളില്‍ എത്തിയതാണ് ബിജില്‍.

പ്രവേശനോത്സവത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കുട്ടികളെ ക്ലാസ് മുറികളില്‍ ഇരുത്തി. തുടര്‍ന്ന് ബിജിലിനെയും സഹപാഠികളെയും എട്ടാം ക്ലാസില്‍ നിന്നും ഒന്‍പതാം ക്ലാസിലേക്ക് മാറ്റിയിരുത്തി. ഇവിടെവെച്ചാണ് സംഭവം. ഭയന്നുപോയ ബിജില്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ച വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button