Latest NewsIndia

രണ്ടു ദിവസത്തിനുള്ളിൽ രണ്ടു ബിജെപി പ്രവർത്തകർ തൂങ്ങിമരിച്ച നിലയിൽ: കൊലപാതകമെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയിൽ വീണ്ടും ബിജെപി പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇത്തവണ 32 വയസുള്ള ദുലാൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ മരിച്ചയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. അയാളുടെ അടുത്ത് നിന്ന് ഭീഷണി കത്തും ലഭിച്ചിരുന്നു.

ബിജെപിക്ക് പ്രവര്‍ത്തകനായ പതിനെട്ടുകാരനെയായിരുന്നു നേരത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ത്രിലോചൻ മഹാതോയാണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും കയ്യൊ‌പ്പില്ലാത്ത കുറിപ്പ് പോലീസ് കണ്ടെടുത്തു. 18 വയസ് മാത്രമുള്ള നീ എന്തിനാണ് ബിജെപിയിൽ ചേർന്നതെന്നും ബിജെപി നിന്റെ ജീവിതം തകർക്കും എന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്.

read also: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ഭീഷണി സന്ദേശവും: ബംഗാളിൽ തൃണമൂൽ അതിക്രമം തുടരുന്നു

പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷിക്കാൻ തുടങ്ങിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പുതിയ മരണത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആരോപണവുമായി ബിജെപി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button