Kerala

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് : ചില മാധ്യമങ്ങള്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അനുകൂല പ്രചരണം നടത്താന്‍ ചില മാധ്യമങ്ങള്‍ കൂട്ടുനിന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബി.ജെ.പി അനുകൂല പ്രചരണം നടത്താന്‍ ചില മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നു. ആ കെണിയില്‍ വീണ മാധ്യമങ്ങള്‍ പലതുമുണ്ടെന്നും ഈ സ്ഥിതി ആപത്കരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാനല്‍ ചര്‍ച്ചകള്‍ ചെങ്ങന്നൂരില്‍ പ്രതിഫലിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചാനലുകളിലിരുന്ന് കോട്ടിട്ട് വിധി കല്‍പ്പിക്കുന്നവരല്ല ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് വീണ്ടും തെളിഞ്ഞതായി ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ച അന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. വിവാദങ്ങളില്‍ ശ്രദ്ധിക്കാതെ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് മുന്നോട്ട് പോകാനുള്ള ഊര്‍ജമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും പിണറായി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button