കോഴിക്കോട് : പരിശോധനക്ക് അയച്ച പഴങ്ങൾ തിന്നുന്ന വവ്വാലുകളുടെ സ്രവത്തിൽ നിപ്പ വൈറസ് ഇല്ല. ഭോപാലിലെ ലാബിൽ നിന്നുള്ള പരിശോധന ഫലമാണ് പുറത്തു വന്നത്. ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളിലും വൈറസ് സാന്നിധ്യം കണ്ടിരുന്നില്ല. ചങ്ങരോത്തെ ജാനകി കട്ടിൽ നിന്നുമാണ് സാമ്പിൾ ശേഖരിച്ചത്. അതേസമയം വവ്വാലുകളിലെ പരിശോധന തുടരുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.
Also read : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 12 വരെ അവധി
Post Your Comments