ബോളിവുഡ് താരങ്ങളേക്കാള്‍ മെയ്‌വഴക്കത്തോടെയുള്ള ഒരു അങ്കിളിന്റെ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ഡാന്‍സര്‍ അങ്കിള്‍ എന്ന് വട്ടപ്പേരും സോഷ്യല്‍ മീഡിയ അങ്കിളിന് നല്‍കി. ഹിന്ദി സിനിമയിലെ ഗാനങ്ങള്‍ക്ക് അനായാസമായാണ് സ്റ്റേജില്‍ ഇദ്ദേഹം ചുവടുകള്‍ വെയ്ക്കുന്നത്. മധ്യപ്രദേശിലെ വിദിഷയിലുള്ള സഞ്ജീവ് ശ്രീവാസ്തയാണ് ഇന്റര്‍നെറ്റ് തരംഗമായി മാറിയ ഡാന്‍സര്‍ അങ്കിള്‍!
ബന്ധുവിന്റെ വിവാഹ ചടങ്ങിനായിരുന്നു ഇദ്ദേഹം ഭാര്യയുമൊത്ത് സ്റ്റേജില്‍ കയറി നൃത്തം ചെയ്തത്. ബോളിവുഡ് നടന്‍ ഗോവിന്ദയുടെ ആരാധകനായ ശ്രീവാസ്തവ, ഗോവിന്ദ അഭിനയിച്ച ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് ചുവട് വെച്ചത്.
നൃത്തം പഠിച്ചിട്ടില്ലാത്ത ശ്രീവാസ്തവ ജന്മനാ ലഭിച്ച കഴിവുകളെ വളര്‍ത്തിയെടുക്കുകയായിരുന്നു. 80 കളില്‍ മധ്യപ്രദേശില്‍ സ്ംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ വിജയിയായിട്ടുണ്ട്. ഭോപ്പാലിലെ പ്രശസ്തമായ ഭാഭ എന്‍ജിനീയറിംഗ് റിസേര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ അസിസ്റ്റന്റ്‌പ്രൊഫസറാണ് ശ്രീവാസ്തവ!
Post Your Comments