കുവൈറ്റ് സിറ്റി : കേരളത്തിൽ നിപ്പ വൈറസ് ബാധിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് കുവൈറ്റിൽ നിരോധനം. ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വാണിജ്യവ്യവസായ മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഫ്രഷ്/ ഫ്രോസൻ ഉൽപന്നങ്ങൾക്കും ഈ നിരോധനം ബാധകമാണ്.
നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നപ്പോൾ തന്നെ കുവൈത്തിൽ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളുടെ പരിശോധന കർശനമാക്കിയിരുന്നു. അതോടൊപ്പം തന്നെ ലാബ് പരിശോധനാ റിപ്പോർട്ട് ലഭിക്കാൻ മൂന്നോ നാലോ ദിവസം വേണ്ടിവരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പഴം/ പച്ചക്കറി ഇറക്കുമതിയിൽ കുറവ് അനുഭവപ്പട്ടിരുന്നു.
Also read : നിപ പനിക്ക് ഹോമിയോ മരുന്ന് വിതരണം: കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം
Post Your Comments