
ലക്‌നൗ: ഇന്നലെ ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ പൊടിക്കാറ്റിൽ പതിനേഴു മരണം. 11പേര്‍ക്ക് പരിക്കേറ്റു. മരങ്ങള്‍ കടപുഴകി വീണും വീടുകള്‍ തകര്‍ന്നുമാണ് കൂടുതൽ പേരും മരിച്ചത്.
മൊറാദാബാദിലാണ് ശക്തിയായ പൊടിക്കാറ്റ് ആഞ്ഞടിച്ചത്. ഇവിടെ മരിച്ച ഏഴുപേരിൽ മൂന്നുപേർ സാംബാല്‍ സ്വദേശികളാണ്. ബാദും മുസഫര്‍ നഗര്‍, മീററ്റ് എന്നിവടങ്ങളില്‍ രണ്ട് പേര്‍ വീതവും അംറോഹയില്‍ ഒരാളുമാണ് മരിച്ചത്. അംരോഹ സ്വദേശികളാണ് പരിക്കേറ്റവരില്‍ അഞ്ച് പേര്‍. മൂന്നു പേര്‍ മൊറാദാബാദ് സ്വദേശികളും രണ്ട് പേര്‍ മുസഫര്‍നഗര്‍ സ്വദേശികളും ഒരാള്‍ ബാദും സ്വദേശിയുമാണ്.
അതേസമയം സര്‍ക്കാര്‍ 24 മണിക്കൂറിനകം സംസ്ഥാനത്ത് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കി. മേയ്‌മാസത്തില്‍ ഉണ്ടായ പൊടിക്കാറ്റില്‍ 130 ഓളം ആളുകളാണ് മരിച്ചത്.
Post Your Comments