India

ഇ-ടിക്കറ്റ്​ ഉപയോക്താക്കൾക്ക് അനുകൂല നടപടിയുമായി സുപ്രീം കോടതി

ന്യൂഡൽഹി : റെയിൽവേ ഇ -ടിക്കറ്റ് ഉപയോക്താക്കളിൽ വെയ്​റ്റിങ്​ ലിസ്​റ്റിൽ ഉൾപ്പെട്ട യാത്രക്കാർക്ക് സുപ്രീം കോടതിയുടെ ആനുകൂല്യം. വെയ്​റ്റിങ്​ ലിസ്​റ്റ്​ യാത്രക്കാര്‍ക്കും ട്രെയിനില്‍ കയറുകയും ഒഴിവുള്ള ബെര്‍ത്തുകള്‍ ഉപയോഗിക്കു​കയും ചെയ്യാമെന്ന്​ സുപ്രീംകോടതി വിധി. മുമ്പ് റെയില്‍വേ സ്​റ്റഷനുകളിലെത്തി നേരിട്ട്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവര്‍ക്ക്​ മാത്രമായിരുന്നു ഇൗ സൗകര്യം അനുവദിച്ചിരുന്നത്​.

ഈ രീതി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പുതിയ തീരുമാനത്തിൽ എത്തിയത്. നേരിട്ട്​ ടിക്കറ്റ്​​ എടുക്കുന്നവ​രെ അപേക്ഷിച്ച്‌​ വെയ്​റ്റിങ്​ ലിസ്​റ്റിലുള്ള ഇ- ടിക്കറ്റ്​ യാത്രക്കാരോടുള്ള റെയില്‍വേയുടെ വിവേചനത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി ​ ആദ്യം ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു​. എന്നാല്‍ 2014ലെ ഈ ഉത്തരവിനെതിരെ റെയില്‍വേ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. റെയില്‍വേയുടെ അപ്പീല്‍ തള്ളിയാണ്​​ ഇപ്പോള്‍ സുപ്രീംകോടതിയുടെ തീര്‍പ്പുണ്ടായിരിക്കുന്നത്​.

സുപ്രീം കോടതി വിധിപ്രകാരം റെയില്‍വേ യാത്രയുടെ ഫൈനല്‍ ചാര്‍ട്ട്​ പുറത്തിറക്കുമ്പോൾ വെയിറ്റിങ്​ ലിസ്​റ്റിലുള്ളവരുടെ ഇ ടിക്കറ്റുകള്‍ റദ്ദാവില്ല. അവര്‍ക്ക്​ സ്​റ്റേഷനിലെത്തി ട്രെയിനില്‍ ബെര്‍ത്തുകള്‍ ഒഴിവുണ്ടെങ്കില്‍ യാത്ര തുടരനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button