ശ്രീനഗര്‍: സി.ആര്.പി.എഫ് വാഹനമിടിച്ച് യുവാവ് മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്. കശ്മീരിലെ നൗഹട്ടയില്‍ സൈന്യത്തിനെതിരായ പ്രക്ഷോഭത്തിനിടെയായിരുന്നു സംഭവം. ഗുരുതര പരിക്കുകളോടെ കൈസര്‍ അഹമ്മദെന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഇയാൾ മരിച്ചത്. പ്രതിഷേധക്കാരുടെ ശക്തമായ കല്ലേറാക്രമണത്തെ തുടർന്ന് നിയന്ത്രണംവിട്ട വാഹനം യുവാവിന് മേൽ കയറിയിറങ്ങുകയായിരുന്നു.
ALSO READ: വീണ്ടും മാവോയിസ്റ്റ് ആക്രമണം ; ഒമ്പത് സി.ആര്.പി.എഫ്. സൈനികര്‍ കൊല്ലപ്പെട്ടു
വാഹനം തെറ്റായ ദിശയില്‍ തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സി.ആര്.പി.എഫ് ശ്രീനഗര്‍ യൂണിറ്റിനെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments