India

പ്രണയാഭ്യര്‍ത്ഥന യുവതി തള്ളി : പ്രണയം തലയ്ക്ക് പിടിച്ച യുവാവ് പിന്നെ ചെയ്തത് ആരെയും ഞെട്ടിയ്ക്കും

ജയ്പൂര്‍: പ്രണയവും വിരഹവും ഇഴപിരിയാത്ത ഒന്നാണ്. ഇവിടെ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന യുവതി തള്ളിക്കളഞ്ഞതോടെ പൊലിഞ്ഞത് ഒരു ജീവനാണ്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നു യുവതിയുടെ വീടിനു മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. ഖാന്‍പൂര്‍ സ്വദേശിയായ ഹേമന്ദ് കുമറാണു പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ എത്തി ആത്മഹത്യ ചെയ്തത്.

ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ എത്തി തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു. സംഭവ സമയം പെണ്‍കുട്ടി വീട്ടില്‍ ഉണ്ടായിരുന്നില്ല.പെണ്‍കുട്ടിയുടെ സഹോദരന്‍ മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹേമന്ദിനെ കാണുകയായിരുന്നു.

തുടര്‍ന്നു പൊലീസില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാന്‍ ഹേമന്ദ് ശ്രമിച്ചിരുന്നു. എന്നാല്‍ കാണാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണിലേയ്ക്ക് 25 തവണ വിളിച്ചു എന്നാല്‍ പെണ്‍കുട്ടി ഫോണ്‍ എടുത്തില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടു നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button