KeralaLatest News

കോണ്‍ഗ്രസിന്റെ തോല്‍വിയ്ക്ക് കാരണം വ്യക്തമാക്കി വി.എം സുധീരന്‍

തിരുവനന്തപുരം: ചെങ്ങന്നൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ കാര്യം വ്യക്തമാക്കി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. കോണ്‍ഗ്രസ് സംഘടനാ ദൗര്‍ബല്യമാണ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്നും പാര്‍ട്ടിയിലെ ഗ്രൂപ്പിസം നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read : ചെങ്ങന്നൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിയെക്കുറിച്ച് ഡി. വിജയകുമാറിന്റെ പ്രതികരണം ഇങ്ങനെ

ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണം. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്നത് മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തന ശൈലി മാറ്റേണ്ട സമയമായെന്നും അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ അംഗീകരിക്കാത്ത നിലപാട് മാറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പില്ലെന്നും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button