ദുബായ് : യുഎഇ പൗരന്മാർക്ക് കാനഡ സന്ദർശിക്കാന്‍ ഇനി വിസ വേണ്ട. ജൂൺ അഞ്ചു മുതൽ ഇത് നടപ്പാകുന്നതോടെ കുടുംബാംഗങ്ങളെയും , സുഹൃത്തുക്കളെയും കാണാനും, ബിസിനസ് ആവശ്യങ്ങൾക്കും,വിനോസഞ്ചാരത്തിനുമായി എൻട്രി വിസ ഇല്ലാതെ യാത്ര ചെയാനും ആറുമാസം താമസിക്കുവാനും സാധിക്കും. യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനും, കാനഡ വിദേശകാര്യ മന്ത്രി അഹമ്മദ് ഹുസേനും തമ്മിൽ കാനഡയിലെ ഒട്ടാവയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനം കൈകൊണ്ടത്.
“യു.എ.ഇയും കാനഡയും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുവാൻ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് ശൈഖ് അബ്ദുള്ള പറഞ്ഞു. “വിസ ഒഴിവാക്കൽ തീരുമാനത്തോടെ യുഎഇയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നും ടൂറിസം, സാംസ്കാരിക, അക്കാദമിക് പഠന എക്സ്ചേഞ്ചുകൾ, പുതിയ ബിസിനസ്സ് എന്നിവയെ പ്രോത്സാഹിപ്പിക്കാനാകുമെന്നും” അഹമ്മദ് ഹുസേൻ പറഞ്ഞു.
കാനഡയുടെ വിസ മാനദണ്ഡങ്ങളും, ഇളവിന്റേയും അടിസ്ഥാനത്തിലാണ് യുഎഇ സുപ്രധാന നടപടിക്ക് ഒരുങ്ങിയത്. അതേസമയം മികച്ച പാസ്പോർട്ടുകളുടെ പട്ടികയിൽ സുപ്രധാന ഇടം യുഎഇ പാസ്സ്‌പോർട്ട് നേടി. അറബ്-മിഡിൽ ഈസ്റ്റ് മേഖലയിലെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും, ലോകതലത്തിലെ റാങ്കിങ്ങിൽ 15ആം സ്ഥാനവും കൈവരിച്ചു.
Also read : വൻ തുക ശമ്പളം വാങ്ങുന്ന യുവാവ് യുഎഇയിൽ കൈക്കൂലിക്കേസിൽ പിടിയിൽ
Post Your Comments