ന്യൂയോർക്ക്: നിരീക്ഷണ തടവിന് വിധിക്കപ്പെട്ട ഇന്ത്യൻ വംശജന് ശിക്ഷാ ഇളവ് നൽകി ഡോണൾഡ് ട്രംപ്. കൺസർവേറ്റിവ് പാർട്ടിയുടെയും ബരാക് ഒബാമയുടെയും കനത്ത വിമർശകനും ഡോക്യുമെന്ററി സംവിധായകനുമായ ദിനേഷ് ഡിസൂസയ്ക്കാണ് ശിക്ഷാ ഇളവ് നൽകിയത്. യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫെഡറൽ ക്യാംപെയ്ൻ നിയമങ്ങൾ ലംഘിച്ചതിനാണ് 2014 ൽ ബരാക് ഒബാമയുടെ സമയത്ത് ദിനേഷിന് അഞ്ചു വർഷത്തേക്ക് നിരീക്ഷണ തടവ് വിധിച്ചത്.
Read Also: തദ്ദേശ ഉപതെരഞ്ഞെടുപ്പ് : എല്‍.ഡി.എഫിന് മുന്‍തൂക്കം: വിശദമായ ഫലം കാണാം
എന്നാൽ മുൻപുള്ള സർക്കാർ ദിനേഷിനോട് മോശം രീതിയിലാണ് പെരുമാറിയതെന്ന വാദം ഉന്നയിച്ചാണ് ട്രംപ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മൂന്നു മിനിറ്റു നേരം ദിനേഷുമായി സംസാരിച്ചെന്നും തീരുമാനത്തിൽ അദ്ദേഹത്തിനു സന്തോഷമുണ്ടെന്നു വ്യക്തമായതായും ട്രംപ് വ്യക്തമാക്കി. താൻ ചെയ്തതിന്റെയെല്ലാം ഉത്തരവാദിത്തം ദിനേഷ് ഏറ്റുപറയുകയും ശിക്ഷയുടെ ഭാഗമായുള്ള സാമൂഹ്യസേവനവും പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒബാമയുടെ കാലത്തു ശിക്ഷിക്കപ്പെട്ട ചിലർക്കു കൂടി ഇളവു നൽകുന്ന കാര്യം പരിഗണനയിലാണെന്നും ട്രംപ് പറയുകയുണ്ടായി.
Post Your Comments