Latest News

ദാമ്പത്യ ജീവിതത്തില്‍ അമ്മായിയമ്മയുടെ ‘ഇഫക്ട്’ എത്രമാത്രം, കാണാം വൈറല്‍ വീഡിയോ

പലപ്പോഴും അമ്മായിയമ്മ പോരിന്റെ വാര്‍ത്തകള്‍ പുറത്തെത്താറുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഈ ഒരു വിഷയം നിലനില്‍ക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ അമ്മായിയമ്മയുടെ ഇഫക്ട് എത്രമാത്രം ഉണ്ടെന്ന് വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.

ഭാര്യയുടെ കാല് ഒരു പാത്രത്തിലെ വെള്ളത്തില്‍ കഴുകി കൊടുക്കുന്ന ഭര്‍ത്താവാണ് വീഡിയോയിലുള്ളത്. ഈ സമയം ഭര്‍ത്താവിന്റെ അമ്മ പെട്ടെന്ന് കയറി വരികയും പിന്നീട് സംഭവിക്കുന്നതുമാണ് വീഡിയോയിലുള്ളത്. അമ്മായിയമ്മയെ കണ്ടുകഴിയുമ്പോഴുള്ള യുവതിയുടെയും ഭര്‍ത്താലിവന്റെയും ഭാവവും രീതിയും മാറുന്നതും പൊടുന്നനെയുള്ള പ്രവൃത്തിയുമാണ് വീഡിയോ വൈറലാകാന്‍ കാരണം.

read also: ഐശ്വര്യ മികച്ച അമ്മയല്ല!! അമ്മ അമ്മായിയമ്മ പോര് വീണ്ടും

അമ്മയെ കണ്ട ഉടന്‍ ഭാര്യയുടെ കാല് വെള്ളത്തില്‍ നിന്നും എടുത്ത് മാറ്റിയ ശേഷം ആ വെള്ളത്തില്‍ തന്റെ തല കഴുകുകയാണ് യുവാവ് ചെയ്യുന്നത്. ഈ സമയം ഭാര്യ ഭര്‍ത്താവിന്റെ തലയില്‍ വെള്ളം കൈകള്‍ കൊണ്ട് കോരി ഒഴിക്കുകയും ചെയ്യുന്നു.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button