ന്യൂഡല്‍ഹി: സ്‌പൈക് മിസൈലുകള്‍ ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നു. ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് സ്പൈക് മിസൈലുകള്‍ . ഇസ്രായേലില്‍ നിന്നുമാണ് സ്പൈക് മിസൈലുകള്‍ എത്തുക. ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തദ്ദേശിയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെങ്കിലും ഇതിന് മൂന്ന് വര്‍ഷത്തോളം വേണ്ടി വരുമെന്നുള്ളതു കൊണ്ടാണ് പുതിയ നീക്കം. ഇന്ത്യയുടെ പുതിയ നീക്കത്തില്‍ പാകിസ്ഥാനും ചൈനയും ആശങ്കയോടെയണ് നോക്കി കാണുന്നത്
റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ലിമിറ്റഡാണ് സ്പൈക് മിസൈലുകളുടെ നിര്‍മ്മാതാക്കാള്‍. പ്രതിരോധ വകുപ്പിന്റെ അനുമതി കിട്ടിയാലുടന്‍ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് ഉന്നത പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments