വീണ്ടും ഓഫർ തരംഗവുമായി ജിയോ. 100 രൂപ വരെ ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടായി ലഭിക്കുന്ന ഹോളിഡേ ഹംഗാമ എന്ന പ്ലാന്‍ അവതരിപ്പിച്ചു. ഡിജിറ്റൽ പെയ്മെന്‍റ് പോർട്ടലായ ഫോൺപെയുമായി ചേർന്ന് പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമായാണ് ഈ ഓഫർ നൽകുന്നത്.
നാലു മാസത്തിനു ശേഷമാണ് ജിയോ നിരക്കുകൾക്ക് ഇത്തരമൊരു വൻ ഓഫർ നൽകുന്നത്. പുതിയ പ്ലാൻ പ്രകാരം 399 രൂപയുടെ റീചാർജ് ചെയുമ്പോൾ 100 രൂപ ഇൻസ്റ്റന്റ് ഇളവായി ലഭിക്കും. അതായത് 399 രൂപയുടെ പ്ലാനിന് 299 രൂപ നൽകിയാൽ മതിയാകും. ഇതിൽ 50 രൂപ മൈജിയോ അക്കൗണ്ടിലും 50 രൂപ ഫോൺപേ അക്കൗണ്ടി അക്കൗണ്ടിലുമാണ് വരിക. അടുത്ത റീചാർജുകൾക്ക് ഈ തുക നിങ്ങൾക്ക് ഉപയോഗിക്കാം. മൈജിയോ ആപ്പ് വഴി റീചാർജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫർ ലഭിക്കുക.
ALSO READ : ടേക് ഓഫിനു മുൻപ് വിമാനത്തിന്റെ വാതിൽ തുറന്നു ; വൻ അപകടം ഒഴിവായി
Post Your Comments