Kerala

പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡിട്ട് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. പ്രതിസന്ധികളെ തരണം ചെയ്താണ് കെഎസ്ആര്‍ടിസി ഈ നേട്ടം സ്വന്തമാക്കിയത്. . മെയ് മാസത്തില്‍ 207.35 കോടി രൂപയാണു കോര്‍പറേഷന്റെ വരുമാനം. 2017 മെയ് മാസത്തില്‍ില്‍ 185.61 കോടി രൂപയായിരുന്നു. 2017 ഡിസംബറില്‍ 195.21 കോടിയും 2018 ജനുവരിയില്‍ 195.24 കോടിയും ആയിരുന്നു ഇതിനു മുന്‍പുള്ള കൂടിയ മാസവരുമാനം. ഈ മാസങ്ങളില്‍ ശബരിമല സ്‌പെഷല്‍ സര്‍വീസുകളും വരുമാന വര്‍ധനവിനു കാരണമായി.

കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയതും ഇന്‍സ്‌പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിച്ചു ബസുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ചതുമാണു വരുമാന വര്‍ധനയ്ക്കു സഹായിച്ചതെന്നാണു കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. അതേസമയം, ഇന്ധനവില വര്‍ധനയും വിദ്യാര്‍ഥികളുടെ സൗജന്യയാത്രയും കോര്‍പറേഷനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്ധനവില വര്‍ധിച്ചപ്പോള്‍ മാസം ഏതാണ്ട് ഏഴരക്കോടിയുടെ രൂപയുടെ അധിക ചെലവുണ്ടായി.

അവധി ദിവസങ്ങളില്‍ ബസുകള്‍ റദ്ദാക്കുന്നതിനു പകരം നോണ്‍ – നോട്ടിഫൈഡ് റൂട്ടുകളിലടക്കം ഓടിച്ചു വരുമാനമുണ്ടാക്കാനാണ് ഇനി കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും കുറവുള്ള ഡിപ്പോകളിലേക്കു വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ സ്ഥലം മാറ്റാന്‍ എംഡി ടോമിന്‍ ജെ.തച്ചങ്കരി നിര്‍ദേശം നല്‍കി കഴിഞ്ഞു. എല്ലാ ഡിപ്പോകളിലും എല്ലാ മാസവും യൂണിയന്‍ നേതാക്കള്‍ ചേരുന്ന അവലോകന യോഗം ഇനി വേണ്ടെന്ന് ഉത്തരവിറക്കി. ഇവര്‍ക്ക് ആ ദിവസം ശമ്പളം നല്‍കില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button