India

ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യ, സാമ്പത്തിക വളര്‍ച്ചയില്‍ വീണ്ടും ഒന്നാമത്

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ ഞെട്ടിച്ച് വീണ്ടും ഇന്ത്യ സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നാമതെത്തി. 2017-18 നാലാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക്7.7 ശതമാനത്തില്‍ എത്തിയെന്നാണ് വിവരം. ഇതോടെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം എന്ന സ്ഥാനം ഇന്ത്യ തിരികെപിടിച്ചു. നോട്ട് അസാധുവാക്കുന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്. 6.8 ശതമാനം മാത്രമാണ് ചൈനയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക്.

read also: ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ നീക്കം : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലും ചൈനയ്ക്ക് ആശങ്ക

കാര്‍ഷിക മേഖലയില്‍ 4.5 ശതമാനവും ഉത്പാദന മേഖലയില്‍ 9.1 ശതമാനവും നിര്‍മാണ മേഖലയില്‍ 11.5 ശതമാനവുമാണ് വളര്‍ച്ച നിരക്ക്. ജിഡിപി വളര്‍ച്ച നിരക്ക് കുറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് താത്കാലികമാണെന്നും ഇന്ത്യ സാമ്പത്തിക വളര്‍ച്ച നിരക്കില്‍ മുന്‍പിലെത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button