തിരുവനന്തപുരം : സംസ്ഥാനത്ത് പാചകവാതക വില വർദ്ധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപ വർദ്ധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് പുതുക്കിയ വില 688 രൂപ 50 പൈസയാണ്. സബ്‌സിഡിയായി കിട്ടുന്ന തുക 190 രൂപ 60 പൈസയായി ഉയർന്നു. സബ്‌സിഡി സിലിണ്ടറിന് ഫലത്തിൽ 497 രൂപ 84 പൈസയാണ്.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 78 രൂപ 50 പൈസ കൂട്ടി. ഇതോടെ 19 കിലോ സിലിണ്ടറിന് പുതുക്കിയ വില 1229 രൂപ 50 പൈസയാണ്.
Post Your Comments